ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.
മെയ്–ജൂലൈ മാസങ്ങളിലാണ് ഇവിടെ തെരുവുകളും വയലുകളും ചെറുമീനുകളാൽ നിറഞ്ഞുപോകുന്നത്. ഇടിമിന്നലിനൊപ്പമുള്ള ശക്തമായ കാറ്റും മഴയും ചേർന്ന് ആയിരക്കണക്കിന് മീനുകളെ നഗരത്തിലേക്ക് കൊണ്ടുവരുന്നതാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഇത് നാട്ടുകാർക്ക്അനുഗ്രഹമായൊരു ആഘോഷം തന്നെ! ബക്കറ്റുകളും പാത്രങ്ങളും എടുത്ത് വീടുകളിലേക്കു മത്സ്യമഴയിൽ നിന്നു മീനുകൾ ശേഖരിക്കാനിറങ്ങുന്ന ഇവരുടെ കാഴ്ച വർഷംതോറും ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ‘മത്സ്യമഴ’ ഗവേഷകരെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും, യോറോയിലെ ജനങ്ങൾക്ക് ഇത് ആഘോഷിക്കാനും പങ്കുവയ്ക്കാനും ഉള്ള നിമിഷമാണ്.