ചക്കിട്ടപാറ : പ്ലാന്റേഷൻ കോർപറേഷന്റെ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണം. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. എ ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന വാച്ചർ **സി.എൻ. ബാബു (50)**യാണ് ഗുരുതരമായി പരുക്കേറ്റത്.
റോഡിലൂടെ സഹപ്രവർത്തകനായ ബിനുവിനൊപ്പം നടന്നു വരുന്നതിനിടെ ഇരുവശത്തുനിന്നും കാട്ടാനകൾ ഓടി വന്നു. ബിനു ഓടി രക്ഷപ്പെട്ടപ്പോൾ, വീണ ബാബുവിനെ ആന ചവിട്ടുകയായിരുന്നു. വാരിയെല്ലിനും തോളിനും ഗുരുതരമായി പരുക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.