ദില്ലി : രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്നിനെ യോഗ്യതാ തീയതിയായി നിശ്ചയിച്ചിരിക്കുകയാണെന്നും അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതിനായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ ഇതിന്റേതായ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എസ്‌ഐആർ നടപടികളിൽ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടികൾക്ക് രാഷ്ട്രീയ ചായ്‌വുള്ളവരെ നിയോഗിക്കരുതെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. സിപിഎം ഉടൻ നിലപാട് വ്യക്തമാക്കും.