പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃക സൃഷ്ടിച്ച് വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി. പാഠപുസ്‌തക വിതരണം ഇൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ രണ്ടാംഘട്ടം പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും.
ഏകദേശം 2.16 കോടി പുസ്‌തകങ്ങളാണ് ഈ അധ്യയന വർഷം രണ്ട് ഭാഗങ്ങളായി ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലായി വിതരണം ചെയ്യുന്നത്. ആദ്യഘട്ടം പുസ്‌തകങ്ങൾ അധ്യയനവർഷം ആരംഭിക്കുന്നതിന് വളരെ മുമ്പേ തന്നെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു.
കാക്കനാട് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് പാഠപുസ്തകങ്ങൾ അച്ചടിക്കുന്നത്. ജില്ലാ ഡിപ്പോകളിൽനിന്ന് കുടുംബശ്രീ പ്രവർത്തകർ പുസ്‌കങ്ങൾ തരംതിരിച്ച് ഉപജില്ലാ സൊസൈറ്റികളിൽ എത്തിക്കും. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകൾ സൊസൈറ്റികളിൽനിന്നാണ് പുസ്‌തകം ശേഖരിക്കുന്നത്.