കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ചുരം ഇല്ലാത്തതുമായ പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു കിടക്കുകയായിരുന്ന ഈ പദ്ധതിയുടെ നിർവഹണം, താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത പ്രതിസന്ധി മറികടക്കാൻ അനിവാര്യമാണ്. വനമേഖലയിലെ സർവ്വേ നടപടികൾക്ക് ഡ്രോൺ ഉപയോഗത്തിന് മാത്രമേ അനുമതിയുള്ളൂ എന്നത്, സർവ്വേ നടപടികളുടെ ഉപയോഗക്ഷമത സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സർവ്വേ പൂർത്തിയാക്കാൻ വനം വകുപ്പ് അനുവദിച്ച സമയപരിധി അവസാനിക്കാറായ അവസരത്തിൽ സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി സർവ്വേ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് എം പി ആവശ്യപ്പെട്ടു. ജിപിഎസ് സർവ്വേ അനിവാര്യമാണെങ്കിൽ അതിനുള്ള അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് എംപി കത്തു നൽകി.
Latest from Main News
നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ
അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്
ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്
പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള
ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍







