കാവുംന്തറ – ചങ്ങരം വെള്ളി റോഡിന്റെ ഭാഗമായ – തറമ്മൽ മുക്ക് -മമ്മിളിതാഴെ ഭാഗം പൊട്ടിപൊളിഞ്ഞ് പുർണ്ണമായും തകർന്നിരിക്കുകയാണ്. കാൽനടയാത്ര പോലും ദുസഹമാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് കൊണ്ട് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണമെന്ന് അരിക്കുളം മണ്ഡലം നാലാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെ.കെ. കോയക്കുട്ടി അദ്ധ്യക്ഷ്യം വഹിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പത്മനാഭൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ അഷ്റഫ്, ലതേഷ് പുതിയെടത്ത്, അരിക്കുളം മണ്ഡലം ഭാരവാഹികളായ യുസഫ് കുറ്റിക്കണ്ടി, മോഹൻ ദാസ് ചാത്തോത്ത്, സി.എം ഗോപാലൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ പി.എം (പ്രസിഡണ്ട്), ഷംസുദ്ധിൻ എരികണ്ടി മീത്തൽ (ജനറൽ സെക്രട്ടറി), നൗഫൽ ആർ, ഷിലാസ് മക്കാട്ട് മീത്തൽ, (വൈസ് പ്രസിഡണ്ട് മാർ) റംസുദ്ധിൻ രയരേരോത്ത്, വിനീഷ് കല്ലാത്തറ (ജോയിൻ സെക്രട്ടറിമാർ) സി.എം.ഗോപാലൻ ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു