നിടുമ്പൊയിൽ: അരിക്കാം ചാലിൽ കുടിവെള്ള പദ്ധതി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് 39 കുടുംബങ്ങളുടെ സ്വപ്നപദ്ധതിയാണ് പൂർത്തീകരിച്ചത്. മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ഥലം സംഭാവന നൽകിയ ടി.പി.പി അബ്ദുറഹ്മാനെ ആദരിച്ചു. മേലടി ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എം രവീന്ദ്രൻ മഞ്ഞക്കുളം, നാരായണൻ, ലീന പുതിയോട്ടിൽ ബ്ലോക്ക് മെമ്പർമാരായ രമ്യ.എ.പി, നിജിഷ, രാജീവൻ മാസ്റ്റർ ഗ്രാമപഞ്ചയത്ത് അംഗവും കുടിവെള്ള പദ്ധതിയുട ചെയർമാനുമായ സി.പി അനീഷ്, പഞ്ചയത്തംഗം കെ.കെ. ലീല, വാർഡ് കൺവീനർ കെ.ടി. കെ.പ്രഭാകരൻ, ബ്ലോക്ക് സെക്രട്ടറി ബിനു ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.കെ.ശ്രീലേഷ്, യു.എൻ.മോഹനൻ മാസ്റ്റർ, കെ. എം. എ അസീസ്, സതീഷ് ബാബു പൊയിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന സ്വാഗതവും കുടിവെള്ള പദ്ധതി കൺവീനർ മണത്താം കണ്ടി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. അത്യാകർഷകമായ ഘോഷയാത്രയും പായസ വിതരണവും നടന്നു.
Latest from Local News
കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക്
കൊയിലാണ്ടി നഗരസഭ പരിധിയിലെ ആദ്യ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻ്റ് സപ്പോർട്ടിങ് കമ്മിറ്റി( എ.എൽ.എം.എസ്.സി) ഓഫീസ് 31-ാം വാർഡ് കോതമംഗലത്ത് തച്ചംവെളളി
കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കൊല്ലം താമര മംഗലത്ത് ശാരദയുടെ വീടിനോടു ചേർന്നുള്ള കിണറാണ് ഇന്നു പുലർച്ചെ വലിയ
കൊയിലാണ്ടി നഗരസഭ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയ ടിഷ്യു കൾച്ചർ വാഴക്കന്ന്, പച്ചക്കറിത്തൈ, വളം -ചട്ടി എന്നിവയുടെ വിതരണോദ്ഘാടനം നടന്നു. വാർഡ് 20
സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ വർഷം തോറും നടത്താറുള്ള വർണ്ണം ചിത്ര രചന മത്സരം നടത്തി. പരിപാടി പ്രസിഡണ്ട് മനോജ്







