അമീബിക് മസ്തിഷ്ക ജ്വരം : കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ

അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ. എന്നാൽ പ്രതിരോധത്തിലും ഗവേഷണത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. 1971 മുതൽ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

               മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം പിടിപെടുന്നതെന്ന കരുതലിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാൽ, കുളിമുറികളിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതായി കണ്ടെത്തിയതോടെ കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നു വിദഗ്ധർ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പേർ രോഗബാധിതരായി; ഇവരിൽ 6 പേർ മരിച്ചു. സംസ്ഥാനത്തിന്റെ ജലസമൃദ്ധമായ ഭൂപ്രകൃതിയും കേസുകൾ കൂടുതലാകാൻ കാരണമാകുന്നു.

             രാജ്യാന്തര തലത്തിൽ രോഗത്തിന്റെ മരണനിരക്ക് 97 ശതമാനമാണെങ്കിലും കേരളത്തിൽ അത് 24 ശതമാനമായി കുറച്ചത് സർക്കാരിന്റെ നേട്ടമെന്നു വാദമുണ്ട്. മരുന്നിലല്ല, പ്രതിരോധത്തിലാണ് വിജയിക്കേണ്ടതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും നിർദേശം.ജലവിഭവ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് അര ലക്ഷത്തോളം കുളങ്ങളുണ്ട്. ഇവ ക്ലോറിനേറ്റ് ചെയ്യുന്നത് ആവാസവ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ കൃത്യമായ ഇടവേളകളിൽ ശുചീകരണം നിർബന്ധമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

            സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ വെറും 16% മാത്രമേ ശാസ്ത്രീയമായി സംസ്കരിക്കുന്നുള്ളൂ. ശേഷിക്കുന്നത് മണ്ണിലേക്ക് ഒഴുകുന്നതോടെ ബാക്ടീരിയ വളരുകയും അമീബയുടെ സാന്നിധ്യം വർധിക്കുകയുമാണെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിലും അടിയന്തര ഇടപെടൽ വേണമെന്ന് നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവള ത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേ ഷൻ സംവിധാനം പ്രാബല്യത്തിൽ വന്നു

Next Story

സമ്മർദ്ദത്തിനുള്ള ലളിത ചികിത്സ – വെള്ളം കുടിക്കുക

Latest from Main News

കേരളം ലോകത്തിനെ അത്ഭുതപെടുത്തുന്നു : മമ്മൂട്ടി

കേരളവും അതിന്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപന

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. കേരളത്തിൽ നിന്ന് ബെം​ഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിന് ആശ്വാസം പകരാൻ 

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് വീണാ ജോർജ്

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org

റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന