ഹർഷിനക്കൊപ്പം യുഡിഎഫ് ഉണ്ട്; ഉറപ്പു നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

 കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്ന ഹർഷിനക്ക് നീതി ലഭിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പു നൽകി. പ്രതിപക്ഷ നേതാവുമായി ഹർഷിന നടത്തിയ കൂടിക്കാഴ്ച്‌ചയിലാണ് അദ്ദേഹം ഉറപ്പ് നൽകിയത്. സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ കൺവീനർ മുസ്‌തഫ പാലാഴി, വൈസ് ചെയർമാൻ എം.ടി. സേതുമാധവൻ, എം വി അബ്ദുല്ലത്തീഫ്, കെ.കെ.കോയ, ഹമീദ് മൗലവി, അൻഷാദ് മണക്കടവ്, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് എന്നിവർക്ക് ഒപ്പമാണ് ഹർഷിന കോഴിക്കോട് ഡിസിസി ഓഫീസിൽ പ്രതിപക്ഷ നേതാവിനെ കണ്ടത്. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എം പി,ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ.റസാഖ്,അഡ്വ കെ ജയന്ത്,കെ സി അബു എന്നിവർ കൂടിക്കാഴ്ച്‌ചയിൽ പങ്കെടുത്തു. 15 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഹർഷിനയുടെ വിഷയം ഉന്നയിക്കുമെന്നും ഹർഷിനക്കു വേണ്ടി വാദിക്കാൻ പബ്ളിക്ക് പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 8 ന് സെക്രട്ടേറിയറ്റിനു മുൻപിൽ ഹർഷിന സമരസമിതിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹ സമരം നടത്തുമെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും പറഞ്ഞു. സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു

Next Story

നഗരസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നു കൊയിലാണ്ടിയിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ യാത്ര

Latest from Uncategorized

ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.

സ്ത്രീവിരുദ്ധ വിവാദത്തിനിടെ കോൺഗ്രസിൽ നിന്ന് പുറത്തായ റിയാസ് ഇനി സി.പി.എമ്മിൽ

പാലക്കാട് ∙ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട യുവ കോൺഗ്രസ് നേതാവ് റിയാസ് തച്ചമ്പാറ സി.പി.എമ്മിൽ

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)

ഗ്രാമീണ ഭരണത്തിന് ഡിജിറ്റൽ കരുത്ത്: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ