കൊയിലാണ്ടി: എയ്ഡ്സ് രോഗ ബാധ തടയാനുള്ള ബോധവൽക്കരണവുമായി എൻ എസ് എസ് ടീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുവജാഗരൺ യാത്രക്ക് പാലച്ചുവട് സലഫി ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ സ്വീകരണം നൽകി. കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച യാത്ര എൻ എസ് എസ് ദിനമായ സംപ്തംബർ 24 ന് തൃശ്ശൂർ ജില്ലയിൽ സംഗമിക്കും.
സ്വീകരണ ചടങ്ങിൽ അക്കാദമിക് കോർഡിനേറ്റർ ഡോക്ടർ ആർ.കെ.സതീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.കെ.ഹസ്സൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റാഷിന , എൻഎസ്എസ് സെക്രട്ടറി റാഷിദ്, റിംഷിത് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
