ഹൃദയാഘാതം; എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ മുനീറിന് ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.