കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കാസർകോട് മൊഗ്രാലിലാണ് അപകടം. വടകര സ്വദേശി അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 66-ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published.