ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം വരുന്നു

ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം വരുന്നു. ഏറ്റവും കൂടുതൽ കുട്ടികളെ പ്രീപ്രൈമറിയിൽ പ്രവേശിപ്പിക്കുന്ന സ്‌കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഇരുത്തുന്നുന്ന സ്‌കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പ്ലസ് ടുവിന് പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂളിനുമാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം. റോളിംഗ് ട്രോഫി പരിഗണിക്കുന്നത് എന്ന മന്ത്രി  വി. ശിവൻകുട്ടി പറഞ്ഞു. സി.എം. ട്രോഫി നേടുന്ന സ്‌കൂളിന് അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് മുൻഗണയും നൽകുന്നതാണ്.  ഹെർമിറ്റേജിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും അവിടെ അന്തേവാസികളായി എത്തുന്ന അധ്യാപകർക്ക് കൂടുതൽ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കും. ഇതിനു വേണ്ടി അധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.