പ്രമേഹരോഗികൾക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായൊരു പാനീയമാണ് തക്കാളി ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഈ തക്കാളി ജ്യൂസില്‍ തക്കാളി, വെള്ളരിക്ക, പുതിന, വെളുത്തുള്ളി, തൈര് എന്നിവ ഉള്‍പ്പെടുന്നു. ഈ ചേരുവകള്‍ ഓരോന്നും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ തക്കാളി ജ്യൂസ് സഹായിക്കുന്നുവെന്ന് diabetesincontrol.com റിപ്പോർട്ട് പറയുന്നു. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ മെച്ചപ്പെടുത്തുകയും, വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിനും ഗുണകരമാവുകയും ചെയ്യുന്നു. പ്രമേഹരോഗികൾക്ക് സുരക്ഷിതവും ഗുണകരവുമായ തക്കാളി ജ്യൂസ്, ഭാരം കുറയ്ക്കാനും സഹായിക്കും.