പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ ആറാമത് വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പൂനിലാമഴ ഗാനാലാപന മത്സരം ശ്രദ്ധേയമായി. തെരഞ്ഞെടുത്ത 15 കലാകാരന്മാർ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പരിപാടികൾ അവതരിപ്പിച്ചു. കണ്ണൂർ മുതൽ എറണാകുളം ജില്ലകൾ വരെയുള്ള കലാകാരന്മാർ മത്സരത്തിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത നാടക നടൻ പൗർണമി ശങ്കർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഭിലാഷ് കെ.കെ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഗിരിജ വി കെ വിലാസിനി നാരങ്ങോളി, പടന്നയിൽ പ്രഭാകരൻ, സബീഷ് കുന്നങ്ങോത്ത് ഇ സൂരജ്, രത്നാകരൻ പടന്നയിൽ, ശ്രീജ പി.ടി, സുഷമ എം, കെ.പി ബാലകൃഷ്ണൻ, കെ.കെ സതീശൻ സംസാരിച്ചു. തുടർന്ന് കൈത്താങ്ങിന്റെ കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. പൂനിലാമഴ മൽസരത്തിൽ ഗീത് ചാന്ദ് കണ്ണൂർ ഒന്നാം സ്ഥാനവും, മിഥുൻമോഹൻ ഉള്ളിയേരി രണ്ടാം സ്ഥാനവും, അശ്വിൻ സൂരഷ് രാമനാട്ടുകര മൂന്നാം സ്ഥാനവും നേടി. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ആർ സംഘമിത്രയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
Latest from Local News
താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി.
അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മകൻ : ഇമ്പിച്ച്യാലി (അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ ചെയർമാൻ ). ഖബറടക്കം
കൊയിലാണ്ടി: ടൂറിസ്റ്റ് ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി പരിക്കേറ്റ ക്ലീനർ കാസർകോഡ് സ്വദേശി അരവിന്ദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടു നിന്നും
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും സജീവമായി. മഴ മാറിയതോടെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലത്തിനും
കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ







