കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഉന്നത മാർക്കോട് കൂടി എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോ.അഭിഷേകിനെ എം.എസ്.എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

നന്തി ബസാർ: കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഉന്നത മാർക്കോട് കൂടി എം.ബി.ബി.എസ് കരസ്ഥമാക്കിയ നന്തി വിരവഞ്ചേരിയിലെ ഡോ.അഭിഷേകിനെ എം.എസ്.എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. യൂത്ത് ലീഗ് മണ്ഡലം വൈസ്പ്രസിഡണ്ട് പി.കെ മുഹമ്മദലി ഉപഹാരം നൽകി. ചടങ്ങിൽ എം എസ് എഫ് ഭാരവാഹികളായ സിനാൻ ഇല്ലത്ത്, റോഷൻ പാലക്കുളം, ഹാഫിസ് പാലോളി, അഭിയാൻ എന്നിവർ സംബന്ധിച്ചു.

നന്തി വിരവഞ്ചേരിയിലെ ഒടിയിൽ വിനോദേട്ടൻ്റെയും സുനിത ചേച്ചിയുടെയും മകൻ അഭിഷേക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസിന് ഉന്നത റാങ്കോട്കൂടി വിജയം കരസ്ഥമാക്കി ഡോക്ടറായിരിക്കുകയാണ്. ഈ വിജയം നമ്മുടെ നാടിന് ഇരട്ടിമധുരവും അഭിമാനവുമാണ്. സാധരണ കുടുംബം, കൂലി പണിക്ക് പോവുന്ന അച്ഛനും അമ്മയും. പ്രതിസന്ധിയും പ്രയാസവും നിറഞ്ഞ ജീവിതത്തിൽ നിന്നാണ് അഭിഷേക് ഡോക്ടറാവുന്നത്. എം.എസ്.എഫ്  മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരവുമായി എം.എസ്.എഫ്  സഹപ്രവർത്തകരോടൊപ്പം അഭിഷേകിൻ്റെ വീട്ടിലേക്ക് വരുമ്പോൾ ഞങ്ങളെ സ്നേഹത്തോടെ ഹൃദയപൂർവ്വം സ്വീകരിച്ചത് അഭിഷേകിൻ്റെ അച്ഛാച്ചനും അച്ചമ്മയും ആയിരുന്നു. അവരുടെ മുഖത്തുണ്ടായിരുന്നു സന്തോഷവും ഹൃദയം നിറഞ്ഞ നിറപുഞ്ചിരിയും. നമ്മുടെ നാടിൻ്റെ അഭിമാനവും മാതൃകയുമാണ് ഡോക്ടർ അഭിഷേക്, ഉയരങ്ങളിൽ എത്തുമാറാകട്ടെ..എല്ലാവിധ പ്രാർത്ഥനകളും ആശംസകളും…

-പി.കെ മുഹമ്മദലി-

Leave a Reply

Your email address will not be published.

Previous Story

ഏഴു കോടി ചെലവഴിച്ചിട്ടും സ്വന്തം ഗോഡൗണില്ല ; കോഴിക്കോട് കെ എം എസ് സി എൽ വാടക കുടുക്കിൽ

Next Story

കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ പൂനിലാമഴ പരിപാടി ശ്രദ്ധേയമായി

Latest from Local News

സ്വകാര്യ ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ

സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ്  ബസ്സിലെ ജീവനക്കാരനെ

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1 മുതൽ ജനുവരി 4 വരെ

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1ന് കാലത്ത് കൊടിയേറി ജനുവരി 4ന് പുലർച്ചെ അവസാനിക്കും. വിവിധ

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം നടത്തി

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം (ഇന്ന്) ബുധനാഴ് കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് കേരള

പണിമുടക്കിയ ബെവ്ക്കോ ജീവനക്കാർ കോഴിക്കോട് ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി