അടയ്ക്കാതെരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം;വില്യാപ്പള്ളി റോഡിലെ കുഴി വാഹന യാത്ര ദുഷ്‌കരമാക്കുന്നു

വടകര ∙ ദേശീയപാതയിലെ അടയ്ക്കാതെരു ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വില്യാപ്പള്ളി റോഡിൽ നിന്നു മാർക്കറ്റ് റോഡിലേക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ് വാഹനങ്ങൾ കുടുങ്ങിത്തുടങ്ങിയത്. മേൽപാലത്തിന്റെ നിർമാണം ഭാഗികമായി പൂർത്തിയായതിനെ തുടർന്ന് അടിയിലൂടെ വാഹന ഗതാഗതം പുനരാരംഭിച്ചെങ്കിലും, വില്യാപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്തെ വലിയ കുഴി യാത്രക്കാരുടെ തലവേദനയായി.

            കണ്ണൂർ ഭാഗത്തു നിന്ന് ഇടതടവില്ലാതെ വരുന്ന വാഹനങ്ങൾക്കും വില്യാപ്പള്ളി റോഡിലേക്ക് തിരിയുന്നവർക്കും മുന്നോട്ട് പോകാൻ കഴിയാതെ കുടുങ്ങുകയാണ്. പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് ബസുകളും മറ്റും പോകുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. ഇതോടെ അടയ്ക്കാതെരു മുതൽ ആശുപത്രി റോഡുവരെ കുരുക്ക് വ്യാപിക്കുന്നു.

             ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് വലിയ ബുദ്ധിമുട്ടിലാണ്. കുഴി അടയ്ക്കുകയും റോഡിന് അറ്റകുറ്റപ്പണി നടത്തുകയും, ഡിവൈഡർ സ്ഥാപിച്ച് സ്ഥിരം ഗതാഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ സ്റ്റേഷനിൽ കയറാൻ എളുപ്പവഴി നോക്കി ; നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റു

Next Story

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം കോളേജ് എം.കോം ഫിനാന്‍സിൽ ഇ.ടി, ബി.എസ്.ടി വിഭാഗങ്ങളിൽ ഒഴിവുകൾ

Latest from Local News

കൊയിലാണ്ടി എടക്കുളം സ്വദേശിനി ശബരിമലയിൽ കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടി:ശബരിമല തീർത്ഥാടനത്തിന് പോയ ചെങ്ങോട്ടുകാവ് എടക്കുളം സ്വദേശിനി പമ്പയിൽ കുഴഞ്ഞുവീണു മരിച്ചു.ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനു സമീപം നിർമ്മാല്യം വീട്ടിൽ സതി

കീഴരിയൂർ പഞ്ചായത്ത് യുഡിഎഫ് കൺവൻഷൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്ത് യുഡിഎഫ് കൺവൻഷൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ. തങ്കമലയുടെ കുലുക്കം ഇത്തവണ തദ്ദേശ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ജയകുമാറിനെ ശബരിമലസന്നിധാനം ഗസ്റ്റ് ഹൗസിൽ കൊയിലാണ്ടി അയ്യപ്പൻ ഗ്രൂപ്പ് ആദരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായി സ്ഥാനമേറ്റ മുൻ ജില്ലാ കലക്ടർ കെ ജയകുമാറിനെ ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസിൽ കൊയിലാണ്ടി അയ്യപ്പൻ

കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി : കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങളിൽ ഇംഗ്ലീഷ് ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ 8138090114