വീട്ടുജോലിക്കാരിയായ ദളിത് യുവതി ബിന്ദുവിനെ കുടുക്കാനായിരുന്നു പേരൂർക്കട പൊലീസിന്റെ നീക്കം.
ചവറുകൂനയിൽ നിന്ന് മാല കണ്ടെത്തിയെന്ന പൊലീസ് വാദം കെട്ടിച്ചമച്ച കഥയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറിന്റെ അറിവോടെയാണെന്നും, രാത്രിയിൽ ചോദ്യം ചെയ്ത ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓമന ഡാനിയലിന്റെ പരാതിയെത്തുടർന്ന് ബിന്ദുവിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി മാനസികമായി പീഡിപ്പിച്ച ശേഷമാണ്, ‘മാല ചവറുകൂനയിൽ നിന്ന് കിട്ടി’ എന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചത്.സംഭവത്തിൽ നേരത്തെ തന്നെ എസ്‌ഐ, എഎസ്‌ഐമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു.ബിന്ദുവിന്റെ പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു.ആ അന്വേഷണത്തിലാണ് പൊലീസിന്റെ കഥ മുഴുവനായും പൊളിഞ്ഞത്.