അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ സംഘടിപ്പിച്ചു

Next Story

ഓണത്തിന് 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം

Latest from Main News

പണിമുടക്കിയ ബെവ്ക്കോ ജീവനക്കാർ കോഴിക്കോട് ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി

ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. കൊച്ചി പള്ളുരുത്തി

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പിച്ചു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ

എറണാകുളം ടു ബെംഗളൂരു വന്ദേഭാരത് ഉടൻ ഓടിത്തുടങ്ങും; പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി

യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു. മലയാളികളുടെ ഒരുപാട് കാലത്തെ

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി. എട്ടു ദിനങ്ങളിലായി 19,310 കൗമാര കായിക താരങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ