‘ശശിവർണ്ണിക’ ചുമർ ചിത്രം പ്രകാശനം ചെയ്തു

സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാര ജേതാവായിരുന്ന കലാകാരൻ ശശി കോട്ടിൻ്റെ സ്മരണാർഥം പൂക്കാടിൽ സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരക സേവാസമിതിയിൽ നിർമ്മിച്ച ചുമർ ചിത്രം “ശശിവർണ്ണിക” പ്രകാശനം ചെയ്തു. പൂക്കാട് കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി അനാച്ഛാദനം നിർവ്വഹിച്ചു. ഭാസ്കരൻ കേളോത്ത്, വി. രാമചന്ദ്രൻ, കെ.പി.സത്യൻ, സി.അനുപമ, കെ.പി. വിജയൻ, വി.അബിഷ എന്നിവർ സംസാരിച്ചു.

ചമയക്കാരൻ, രംഗപട സംവിധായകൻ, ശില്പി തുടങ്ങി നിരവധി കലാ മേഖലകളിൽ പ്രതിഭാധനനായിരുന്ന ശശി കോട്ടിൻ്റെ ശിഷ്യരും ചേമഞ്ചേരി പ്രദേശത്തെ ചിത്രകാരമാരും ചിത്ര സമർപ്പണമായാണ് ചുമർ ചിത്രം അണിയിച്ചൊരുക്കിയത്. ശശിവർണ്ണികയിൽ പങ്കാളികളായ യു.കെ. രാഘവൻ, എം.കെ. രമേശ്, സുരേഷ് ഉണ്ണി, കെ.വി. ബിജു, വി.കെ. പ്രശാന്ത്, എസ്.ബി.ആതിര, സി.പി. ബിജു, വി.കെ. ബിജു, അഖിൽ കുമാർ, മോഹനൻ ചോയ്ക്കാട്ട് എന്നിവർ പ്രകാശന കർമ്മത്തിൽ സന്നിഹിതരായിരുന്നു. തുടർന്ന് സമിതിയുടെ വസന്തോത്സവം 2025ൻ്റെ ഭാഗമായി കായിക മത്സരങ്ങൾ, സാംസ്കാരിക സദസ്സ്, അനുമോദനം, കലാസന്ധ്യ, വിനോദ ഭാവന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, കരോക്ക ഗാനമേള എന്നിവ നടന്നു.

Leave a Reply

Your email address will not be published.

Previous Story

നടുവത്തൂർ സ്വാതി കലാകേന്ദ്രം നടുവത്തൂർ പതിനെട്ടാം വാർഷികാഘോഷം ‘നാട്ടുത്സവം’ ഉദ്ഘാടനം ചെയ്തു

Next Story

ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ സംഘടിപ്പിച്ചു

Latest from Local News

സർക്കാർ നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കരുത് കെ.പി.പി.എ

കൊയിലാണ്ടി : കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കുന്ന ഔഷധ വ്യാപാരികളുടെ നടപടിയിൽ കേരള പ്രൈവറ്റ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി

കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി

നന്തി–കിഴുർ റോഡ് അടയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗാദ് കരാർ കമ്പനി ഓഫീസ് ഉപരോധിച്ചു

NH 66 നിർമാണത്തിൻ്റ ഭാഗമായി നന്തി -കിഴുർ റോഡ് അടക്കപ്പെടുന്ന തിരുമാനം NH അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :

സഹകരണ വകുപ്പിൻ്റെ അനാസ്ഥയ്‌ക്കെതിരെ രജിസ്ട്രാറുടെ കാര്യാലയത്തിലേക്ക് മാർച്ചും ഉപരോധവും നടത്തി

സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരെ ദ്രോഹിക്കുന്ന സഹകരണ വകുപ്പിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ