നമ്പ്രത്ത്കര വെസ്റ്റ് മലർവാടി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ മത്സരപരിപാടികൾ നടന്നു. വാശിയേറിയ പ്രദർശന കമ്പവലിയും ഉണ്ടായിരുന്നു. തുടർന്ന് വിജയികൾക്ക് സമ്മാനദാനം നടത്തി. മലർവാടി സംഘം പ്രസിഡണ്ട് ഷിനിൽ ടി കെ സെക്രട്ടറി സിറാജ് അമ്മിണി കണ്ടി, സുധീഷ് ടി വി, രജീഷ് ദാസ്, റിനി മാഷ്, അനൂപ്, സുമേഷ്, ബിനീഷ്, സുബീഷ്, സജീവൻ മാഷ്, പ്രഭീഷ്, ഹസീബ്, ലതീഷ്, റഫീഖ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.








