മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസാടെ എംബിബിഎസ് ബിരുദം നേടിയ ഡോ:അഭയ് എ എസിന് കൊല്ലം സി കെ ജി കലാസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി . പൊതുവിദ്യാലയത്തിൽ പഠിച്ച് മെറിറ്റ് ക്വാട്ടയിൽ അഡ്മിഷൻ കരസ്ഥമാക്കിയ അഭയ് എ എസ് വരും തലമുറയ്ക്ക് പ്രചോദനമാണന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വി വി സുധാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നടേരി ഭാസ്കരൻ, അൻസാർ കൊല്ലം ,പി കെ പുരുഷോത്തമൻ , തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു . വിജയൻ ഒ.കെ, ശശീന്ദ്രൻ ടി എ ,റഷീദ് പുളിയഞ്ചേരി, അനിൽ ടി എ, ദീപേഷ് കെ കെ എന്നിവർ നേതൃത്വം നൽകി.