പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും .പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ, കേരള ടൂറിസം ഇൻഫ്ര സ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ.സജീഷ് , ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ , ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് എന്നിവർ സംബന്ധിക്കും. കൊടിയേറ്റത്തെ തുടർന്ന് ചേമഞ്ചേരി ക്വിറ്റിന്ത്യ സ്മാരക സ്തൂപത്തിൽ കലാലയം പ്രവർത്തകർ പുഷ്പാർച്ചന നടത്തി. കലാലയം അശോകം ഹാളിൽ വെച്ച് സമ്മാന പൂവരങ്ങിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. യു .കെ. രാഘവൻ മാസ്റ്റർ , ശിവദാസ് ചേമഞ്ചേരി’. അഡ്വ. കെ.ടി. ശ്രീനിവാസൻ ശിവദാസ് കാരോളി , എം. ജയകൃഷ്ണൻ , കെ. രാധാകൃഷ്ണൻ ഉണ്ണി കുന്നോൽ എന്നിവർ സംസാരിച്ചു .
Latest from Local News
മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവം
കീഴരിയൂർ : വടക്കുംമുറി യിലെ പുതിയോട്ടിൽ മീത്തൽ ആനന്ദ് ദേവ് (22) അന്തരിച്ചു . പിതാവ്: കുമാരൻ മാതാവ്: ജാനകി. സഹോദരൻ:
നടേരി പഴങ്കാവിൽ പാത്തുമ്മ 90 അന്തരിച്ചു. ഭർത്താവ് പരേതനായ പഴങ്കാവിൽ കുഞ്ഞായൻ കുട്ടി ഹാജി മക്കൾ , ആമിന, അമ്മദ് ,സുബൈദ, അബൂബക്കർ