ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

/

ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു. പൂക്കാട് കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.എസി.എഫ് ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ്, അഡ്വ. കെ.കെ. ലക്ഷ്മിബായ് , ഇടത്തിൽ രാമചന്ദ്രൻ, കെ.രവീന്ദ്രൻ, സംഗീത സി.പി,സാബിറ നടുക്കണ്ടി എന്നിവർ പ്രസംഗിച്ചു. ബാലൻ പണിക്കർ, കോൽക്കളി ഗുരുക്കൻമാരായ മണന്തല ദാമോദരൻ,കൃഷ്ണൻ, എന്നിവരെ കെ.സി.ദിനേശ്പ്രസാദ്, വിനു അച്ചാറമ്പത്ത്, കേളോത്ത് ബഷീർ എന്നിവർ പൊന്നാട അണിയിച്ചു.

Leave a Reply

Your email address will not be published.