ഉത്സവകാലം മുന്നിൽ കണ്ട് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ പ്ലാറ്റ്ഫോം ഫീസ് കൂട്ടി. സൊമാറ്റോയുടെ പ്ലാറ്റ്ഫോം ഫീസ് 10 രൂപയിൽ നിന്ന് 12 രൂപയായി വർധിപ്പിച്ചു. ഓണം ഉൾപ്പെടെയുള്ള ഉത്സവസീസണിൽ ഓർഡറുകളുടെ എണ്ണം ഉയരുമെന്ന് കണക്കാക്കി തന്നെയാണ് തീരുമാനം.
സ്വിഗ്ഗി ഇതിനുമുമ്പ് തന്നെ പ്ലാറ്റ്ഫോം ഫീസ് 12ൽ നിന്ന് 14 രൂപയാക്കി ഉയർത്തിയിരുന്നു. അതിനെ പിന്തുടർന്നാണ് സൊമാറ്റോയും പുതിയ നിരക്ക് നടപ്പാക്കിയത്.
നിലവിൽ റാപ്പിഡോയുടെ ‘ഓൺലി’ ഫുഡ് ഡെലിവറി സേവനം ബെംഗളൂരു മേഖലയിൽ പ്രവർത്തനം തുടങ്ങി. റെസ്റ്ററന്റ് കമ്മീഷൻ നിരക്കിൽ മത്സരാധിഷ്ഠിതമായ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന ‘ഓൺലി’, സ്വിഗ്ഗി–സൊമാറ്റോയുടെ 16–30% കമ്മീഷനോട് താരതമ്യപ്പെടുത്തുമ്പോൾ 8–15% മാത്രമാണ് ഈടാക്കുന്നത്.