ദീപാലങ്കാരത്തോടെ നഗരം ഓണം മൂഡ് ; ഇന്നുമുതൽ ഓണം വാരാഘോഷം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിൽ സിനിമാതാരങ്ങളായ രവി മോഹൻ, ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളായിരിക്കും. സെപ്റ്റംബർ ഒൻപതിന് മാനവീയം വീഥിയിൽ നടക്കുന്ന ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്ക് ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.

33 വേദികളിലായി സംഗീതം, നൃത്തം, നാടകം ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറും.

ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളും സർക്കാർ മന്ദിരങ്ങളും വൈദ്യുത ദീപാലങ്കാരത്തിൽ മിനുങ്ങുന്നു. കവടിയാർ മുതൽ മണക്കാട് വരെയുള്ള റോഡുകളിൽ ഒരുക്കിയ വർണ്ണാഭമായ അലങ്കാരങ്ങൾ നഗരത്തിന്റെ മുഖച്ഛായയെ മാറ്റിമറിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

ഒന്നിച്ചൊരോണം: ഐആര്‍എംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം

Next Story

താമരശ്ശേരി ചുരം: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകളോളം ഗതാഗത തടസ്സം

Latest from Uncategorized

സ്ത്രീവിരുദ്ധ വിവാദത്തിനിടെ കോൺഗ്രസിൽ നിന്ന് പുറത്തായ റിയാസ് ഇനി സി.പി.എമ്മിൽ

പാലക്കാട് ∙ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട യുവ കോൺഗ്രസ് നേതാവ് റിയാസ് തച്ചമ്പാറ സി.പി.എമ്മിൽ

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)

ഗ്രാമീണ ഭരണത്തിന് ഡിജിറ്റൽ കരുത്ത്: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ജില്ലാ ഓംബുഡ്സ്മാന്റെ