.
കക്കാടംപൊയില്‍ : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025 ‘ഒന്നിച്ചൊരോണം’ നടത്തി.
കക്കാടംപൊയില്‍ മിന ഹോളിഡേയ്‌സില്‍ വച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനന്ദ ഗംഗന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.കെ. ബാലകൃഷ്ണന്‍ ഓണസന്ദേശം നല്‍കി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദേവരാജ് കന്നാട്ടി, ധ്രുവന്‍ നായര്‍, ഉസ്മാന്‍ എരോത്ത്, മുനീര്‍ പുതുക്കുടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇൻ ചാർജ് എ.പി. സതീഷ് സ്വാഗതം പറഞ്ഞു. ബഷീര്‍ ആരാമ്പ്രം നന്ദി അറിയിച്ചു.
ധ്രുവന്‍ നായര്‍, അംജദ് പാലത്ത്, സുധീര്‍ പ്രകാശ്, അശ്ഹര്‍ എളേറ്റില്‍, കിഷോര്‍, രഘുനാഥ് പുറ്റാട്, മുഹമ്മദ് റാഷിദ്, ജംഷിദ് മേലത്ത്, മുഹമ്മദ് പൂളക്കാടി എന്നിവര്‍ നേതൃത്വം വഹിച്ചു.ചടങ്ങിന്റെ ഭാഗമായി പുതിയ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം, വിവിധ മത്സരങ്ങള്‍, ഓണസദ്യ, ഓണക്കോടി വിതരണം എന്നിവയും നടത്തി.