ഓണക്കോടിയുമായി മന്ത്രിമാർ രാജ്ഭവനിൽ; ഗവർണർ ആഘോഷത്തിന് എത്തും

 സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിച്ച് സര്‍ക്കാരിന്റെ ഓണക്കോടി കൈമാറി. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി. മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ഓണം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഭാരതാംബ ചിത്ര വിവാദത്തെ തുടര്‍ന്ന് രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നതിന് ശേഷമുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ ഗവര്‍ണറുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.ഓണാഘോഷത്തിന് നാളെ വൈകുന്നേരം ആറിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക തുടക്കം കുറിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ പങ്കെടുക്കും. സിനിമാതാരങ്ങളായ ജയം രവി, ബേസില്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

 സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിളളി സംസ്കൃതി ഭവന്‍, മ്യൂസിയം വളപ്പ്, ശംഖുമുഖം, കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം എന്നിവയാണ് പ്രധാന വേദികള്‍. സംഗീതപരിപാടികള്‍, ലൈവ് ഷോകള്‍, ഡ്രോണ്‍ ലൈറ്റ് ഷോ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.ഓണാഘോഷത്തിന് സമാപനം ഒമ്പതിന് വൈകുന്നേരം നടക്കുന്ന ഘോഷയാത്രയോടെയാകും. 33 വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഭൂപ്രകൃതിക്കൊത്ത് വിളകൾ; കാർഷിക വികസനത്തിന് മാർഗരേഖയുമായി മന്ത്രി എ.കെ. ശശീന്ദ്രൻ

Next Story

ഓണം മാനവികതയുടെ ആഘോഷം: അഡ്വ. കെ പ്രവീൺ കുമാർ

Latest from Main News

ഗുജറാത്തിലേക്കുള്ള മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ

ഗുജറാത്ത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി. തിരുവനന്തപുരം

കരിയാത്തുംപാറ പ്രകൃതി മനോഹരിയാണ്; അപകടകാരിയും

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പം

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക

ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചു

മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (എംആർഡിഎഫ് ) ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക്