വിയ്യൂർ വീക്ഷണം കലാവേദിയുടെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി സാഹിത്യകാരനും അധ്യാപകനുമായ കീഴരിയൂർ ഷാജി നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പരിപാടി പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വളർച്ചക്കും നവോത്ഥാനത്തിനും സഹായകമാവുന്ന അറിവിന്റെ ഭണ്ഡാരങ്ങളാണ് സാംസ്‌കാരിക സ്ഥാപനങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.
വീക്ഷണം ഡയറക്ടർ ബോർഡ് മെമ്പർ, അഡ്വ. പൊയിലിൽ സുഭാഷ് അധ്യക്ഷത വഹിച്ചു. സംഗീത രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പ്രേരാജിനെ പൊന്നാട അണിയിച്ചു. ടി.കെ കുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊടക്കാട് കരുണൻ, പ്രദീപൻ പന്തലായനി, സി.എച്ച്. ഉമാദേവി, സത്യൻ കൃഷ്ണ, ഷാജി കീഴരിയൂർ, പ്രകാശൻ കീഴരിയൂർ, കെ.സുമതി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മധു പെരുവട്ടൂർ നന്ദി പറഞ്ഞു.