പാലോറ ഹൈസ്കൂൾ 1991 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു .ഉള്ളിയേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മഹേഷ് ഉള്ളൂർ സ്വാഗതം പറഞ്ഞു. ഷിനിൽ പൂനൂർ അധ്യക്ഷത വഹിച്ചു. ഷാജു എ കെ, അജിത്ത് തിരുപ്പൂർ, ദിനേശൻ, ഷീജ, ഷൈനി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. 60 ഓളം ആളുകൾ പങ്കെടുത്തു.
