വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രത്തിൽ പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വി എസ് അച്യുതാനന്ദനോടുള്ള ആദരവായാണ് ചിത്രം പൂക്കളമായി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലും ഓണത്തിന് മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 2023ലെ ഓണത്തിന് അന്തരിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയതും ശ്രദ്ധ നേടിയിരുന്നു. ഈ ഓണത്തിന് വി എസിനുള്ള ആദരാഞ്ജലിയാണ് പൂക്കളമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റ്
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരമർപ്പിച്ച് ഇത്തവണത്തെ ഓണത്തിന് എന്റെ ഓഫീസിൽ ഒരുക്കിയ പൂക്കളം. സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങൾ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ചത്. വി.എസ്. നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 2023- ൽ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ പൂക്കളം ഒരുക്കാൻ മുൻകൈയെടുത്ത എന്റെ ഓഫീസ് ജീവനക്കാർക്ക് പ്രത്യേക നന്ദി.

Leave a Reply

Your email address will not be published.

Previous Story

ഓണക്കാലത്ത് സപ്ലൈകോയ്ക്ക് റിക്കാർഡ് വില്‍പ്പന

Next Story

പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് സെപ്തംബർ 5,6,7 തിയ്യതികളിൽ

Latest from Main News

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി. എട്ടു ദിനങ്ങളിലായി 19,310 കൗമാര കായിക താരങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ നീക്കം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരും. ഇരുവരെയും ഒരുമിച്ച് ശബരിമലയില്‍

സംസ്ഥാനത്ത് ഓ​രോ ജി​ല്ല​ക്കും ഔ​ദ്യോ​ഗി​ക പ​ക്ഷി​യും പുഷ്പവും വൃ​ക്ഷ​വും പ്രഖ്യാപിക്കാൻ സർക്കാർ അനുമതി നൽകി

ഓ​രോ ജി​ല്ല​ക്കും ഔ​ദ്യോ​ഗി​ക പ​ക്ഷി​യും പുഷ്പവും വൃ​ക്ഷ​വും പ്രഖ്യാപിക്കാൻ സർക്കാർ അനുമതി. ജി​ല്ല​ത​ല​ത്തി​ൽ സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വേണ്ടിയുള്ളതാണ് പുതിയ പദ്ധതി.

ഇന്ന് യു.ഡി.എസ്.എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്; പൊതുപരീക്ഷകളെ ഒഴിവാക്കി

പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എസ്.എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്‌.യു, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി