ജനാധിപത്യം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പടയോട്ടത്തിന് അഭിവാദ്യം അർപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

ജനാധിപത്യം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പടയോട്ടത്തിന് അഭിവാദ്യം അർപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത നൈറ്റ് മാർച്ച് നടന്നു. നടുവത്തൂരിൽ നിന്നാരംഭിച്ച പ്രകടനം കീഴരിയൂർ സെൻ്ററിൽ സമാപിച്ചു. സമാപന യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ ടി .യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു .മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, ജെ.എസ് എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു, ചുക്കോത്ത് ബാലൻ നായർ, കെ.എം നാരായണൻ സംസാരിച്ചു. നൈറ്റ് മാർച്ചിന് യു.ഡി.എഫ് നേതാക്കളായ കെ സി രാജൻ, ശശി പാറോളി, ഒ.കെ കുമാരൻ, ഇ.രാമചന്ദ്രൻ, ജി.പി പ്രീജിത്ത്, രജിത കെ.വി, നാരായണൻ കെ.എം, ഇ.എം മനോജ് , സവിത നിരത്തിൻ്റെ മീത്തൽ, പി.കെ ഗോവിവിന്ദൻ, ശശി കല്ലട, ടി.കെ. നാരായണൻ, പി.എം അശോകൻ , കെ.പി സ്വപ്നകുമാർ , ബാബു മലയിൽ, ടി.നന്ദകുമാർ, കെ.മൊയ്തിൻ മാസ്റ്റർ ,ടി.എ സലാം , റസാക്ക് കുന്നുമ്മൽ ,ടി സിദ്ധിക്ക് , ടി കുഞ്ഞബ്ദുള്ള സാബിറ നടുക്കണ്ടി, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഇനി ടോൾബൂത്തിൽ വാഹനം നിർത്തേണ്ടതില്ല ; കേരളത്തിലും ഫ്രീ ഫ്ലോ ടോളിംഗ് സംവിധാനം

Next Story

കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Latest from Local News

എം.എ. ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ജെ.എസ്. ദേവദർശനെ ആദരിച്ചു

മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.