ഞായറാഴ്ച രാത്രി 8.50ഓടെ വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നുവെന്നും ചവിട്ടിത്തുറന്നപ്പോൾ ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതാണെന്നും ബഷീറുദ്ദീൻ മൊഴി നൽകി. കാറിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. “എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും” എന്ന സന്ദേശം ആയിഷ വാട്‌സാപ്പിൽ അയച്ചതായി പൊലീസ് വ്യക്തമാക്കി.

പോലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയാണെങ്കിലും, സംഭവം കൊലപാതകമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. യുവാവിൽ നിന്നു നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നും, ഭീഷണിപ്പെടുത്തി കോഴിക്കോട്ട് എത്തിച്ചതാകാമെന്നും ബന്ധുക്കൾ ആരോപിച്ചു.