കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് – നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതയും വഹിച്ചു. കെപിസിസി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജന: സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. കെ പി വിനോദ് കുമാർ, ചെറുവക്കാട്ട് രാമൻ, ദാസൻ മരക്കുളത്തിൽ, സുനിൽ വിയ്യൂർ, മനോജ് കാളക്കണ്ടം, വി കെ സുധാകരൻ, മണി പാവുവയൽ തുടങ്ങിയവർ നേതൃത്വം നൽകി
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ്
കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും
2026 ജനുവരി 30,31, ഫെബ്രുവരി 1 തീയതികളിൽ വിപുലമായി നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ്
കൊയിലാണ്ടി: ചെങ്ങാട്ടുകാവിലെ പഴയകാല വ്യാപാരിയും തുഷാര ഹോട്ടൽ ഉടമയുമായിരുന്ന ചെറുവയൽ കുനി ഭരതൻ അന്തരിച്ചു. ഭാര്യ ദേവി. മക്കൾ സുരേഷ്, സുനീഷ്







