“സഹപ്രവർത്തകരോടൊപ്പം നൃത്തച്ചുവടുകൾ വെച്ചിരുന്ന ജുനൈസ്, സെക്കൻഡുകൾക്കകം ജീവിത വേദിയിൽ നിന്ന് എന്നെന്നേക്കുമായി മറഞ്ഞു…”

സെക്കൻഡുകൾക്ക് മുമ്പുവരെ ഊർജസ്വലനായി സഹപ്രവർത്തകർക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച ജുനൈസ് പൊടുന്നനെ സ്റ്റേജിൽ കുഴഞ്ഞുവീണു. കാൽവഴുതി വീണതാണ് എന്നായിരുന്നു ഒപ്പം നൃത്തം ചെയ്തവർ കരുതിയത്. എന്നാൽ, ഒരിക്കലും എഴുന്നേൽക്കാത്ത വീഴ്ചയായിരുന്നു അതെന്ന് അവർ തിരിച്ചറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…

തിങ്കളാഴ്ച നിയമസഭയില്‍ ഓണാഘോഷത്തിനിടെയാണ് നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനായ ജുനൈസ് കുഴഞ്ഞുവീണ് മരിച്ചത്. വയനാട് സുല്‍ത്താൻ ബത്തേരി കാർത്തിക ഹൗസിങ് കോളനി വാഴയില്‍ ഹൗസില്‍ പരേതനായ കുഞ്ഞബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ് വി. ജുനൈസ് അബ്ദുല്ല. 46 വയസ്സായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് ഓണസദ്യക്കുശേഷം 3.30 ഓടെ ശങ്കരനാരായണൻ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു ദാരുണസംഭവം. സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. കാൽവഴുതി വീണെന്നാണ് ഒപ്പമുള്ളവർ ആദ്യം കരുതിയത്. എഴുന്നേല്‍ക്കാതിരുന്നതോടെ ജുനൈസിനെ നിയമസഭയിലെ ആംബുലൻസില്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയാണ് ജുനൈസ്. പി.വി. അൻവര്‍ എം.എൽ.എ ആയിരുന്ന ഘട്ടത്തിന്‍റെ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫായി പ്രവർത്തിച്ചിരുന്നു. അൻവര്‍ രാജിവച്ചതിനെ തുടർന്നാണ് നിയമസഭയിലേക്ക് മടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് നിയമസഭയിലെ ഓണാഘോഷം നിർത്തിവെച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച നിയമസഭയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

ജുനൈസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ.എൻ. ഷംസീര്‍ അനുശോചിച്ചു. ജുനൈസിന്റെ ഭാര്യ: റസീന (അധ്യാപിക, തിരുവനന്തപുരം). മക്കൾ: നജാദ് അബ്ദുല്ല (ഒമ്പതാം ക്ലാസ് വിദ്യാർഥി), നിഹാദ് അബ്ദുല്ല (ആറാം ക്ലാസ് വിദ്യാർഥി).

Leave a Reply

Your email address will not be published.

Previous Story

റേഷൻ കടകൾ ഉച്ചവരെ പ്രവർത്തിക്കില്ല

Next Story

ഓണത്തിന് മാറ്റുകൂട്ടാൻ ഹെൽത്തി ഉപ്പേരി- എയർ ഫയറിൽ ക്രിസ്പി ഏത്തയ്ക്ക ചിപ്സ്

Latest from Local News

അനകൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുക; കേരള വ്യാപാരി വ്യവസായി ഏകോപന സമതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും

ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

2026 ജനുവരി 30,31, ഫെബ്രുവരി 1 തീയതികളിൽ വിപുലമായി നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ്

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ചരിത്ര വിജയം കരസ്ഥമാക്കിയ മുസ്ലിംലീഗിന്റെ നഗരസഭാ കൗൺസിലർമാർക്ക് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരം ഹാളിൽ നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ.