ഓണത്തിന് മാറ്റ് കൂട്ടുന്ന വിഭവങ്ങളിൽ ചിപ്സിനും ഉപ്പേരിക്കുമുള്ള സ്ഥാനമേറ്റവും പ്രത്യേകമാണ്. എന്നാൽ വെളിച്ചെണ്ണയുടെ വില കുതിച്ചുയർന്നതോടെ ഇത്തവണ ഉപ്പേരി ഉണ്ടാക്കണോ എന്ന ആശങ്കയിലായിരുന്നു പലരും. ഇപ്പോൾ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.
എണ്ണ ഒഴിച്ച് എയർ ഫ്രൈറിൽ തന്നെ രുചികരമായ വാഴയ്ക്ക ചിപ്സ് തയാറാക്കാം. അഞ്ചു വാഴയ്ക്കയുടെ തൊലി കളഞ്ഞ് അല്പം കനത്തിൽ അരിഞ്ഞെടുക്കണം. എയർ ഫ്രൈർ 180 ഡിഗ്രി സെൽഷ്യസിൽ പത്ത് മിനിട്ട് വേവിച്ചതിനു ശേഷം വീണ്ടും തിരിച്ച് എട്ട് മുതൽ പത്ത് മിനിട്ട് വരെ വേവിക്കണം. അതിനുശേഷം അഞ്ചു മിനിട്ട് കൂടി എയർ ഫ്രൈർ തുറക്കാതെ വെച്ചാൽ ചിപ്സ് കൂടുതൽ ക്രിസ്പിയായി കിട്ടും.
സ്വാദിന് വേണ്ടത്ര ഉപ്പും കുറച്ച് എണ്ണയും, ആവശ്യത്തിന് കശ്മീരി മുളക് പൊടി, ചാറ്റ് മസാല, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ ചേർത്താൽ രുചികരമായ ഉപ്പേരി തയ്യാറാകും.ആരോഗ്യകരവുമായ ഈ വാഴയ്ക്ക ചിപ്സ് ഓണത്തിലും സാധാരണ ഭക്ഷണത്തിലും മാറ്റ് കൂട്ടുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.