പേരാമ്പ്ര: കോട്ടൂർ തിരുവോട് കിണറിൽവീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കോട്ടൂർ കൊയിലോത്തരിക്കൽ ജിൻസി (38) കിണറിൽ വീണതറിഞ്ഞ് ബന്ധുക്കളായ രണ്ട് ചെറുപ്പക്കാർ ഉടനെ പത്തടിടിയോളം വെള്ളമുള്ള കിണറിലിറങ്ങി പിടിച്ചുനിർത്തുകയായിരുന്നു. വിവരം അറിയിച്ചതിനെതുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി. കെ. ഭരതന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടീ റഫീക്കിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റെസ്ക്യൂ നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കളെയും ഫയർഫോഴ്സ് കരക്കെത്തിച്ചു. ജിൻസിയെ കോഴിക്കോട് മൽമെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു, പരിക്ക് ഗുരുതരമല്ലെന്ന് അറിയാൻ കഴിഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, കെ അജേഷ്, ടി വി ബീഷ് , പി എം വിജേഷ്, എസ് അശ്വിൻ, എം കെ മകേഷ്, ഹോം ഗാർഡ് മാരായ എ എം രാജീവൻ, കെ രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Latest from Local News
അരിക്കുളം: ജാതിമത ഭേദമന്യേ ഓണം മാനവികതയുടെ ആഘോഷവും സന്ദേശവുമാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ. അരിക്കുളം മണ്ഡലം
കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ
കോഴിക്കോട് : കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്
അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം അരിക്കുളം