ആർദ്രയുടെ മരണം സമഗ്രമായ അന്വേഷണം നടത്തണം; സർവ്വകക്ഷി യോഗം

തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് മനോജിൻ്റെ മകൾ ആർദ്ര (കല്യാണി – 27)  ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർവ്വകക്ഷി യോഗം  ആവശ്യപ്പെട്ടു. ആർദ്രയ്ക്ക് രണ്ട്  മാസം പ്രായമായൊരു കുട്ടിയുണ്ട്. മൂന്നു വർഷം മുമ്പ് വിവാഹിതയായ ആർദ്ര ഭർത്തൃവീട്ടിലും  തുടർന്ന് പ്രസവസമയത്തും അനുഭവിച്ച ക്രൂരമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആർദ്രക്കെതിരെ നിരന്തരമായ അപവാദ പ്രചരണം ഭർത്താവും ഭർത്തൃവീട്ടുകാരും നടത്തിയതായും കുടുംബം പറയുന്നു. വിശദമായ അന്വേഷണം നടത്തിയാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാവൂ.

ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ സർവ്വകക്ഷി യോഗം വിളിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാരായ സന്തോഷ് തിക്കോടി, സുബീഷ് പള്ളിത്താഴ, ജിഷ കാട്ടിൽ, ബിജു കളത്തിൽ, ജയചന്ദ്രൻ തെക്കെ കുറ്റി, എം.കെ പ്രേമൻ, ബാബു ചെറുകുന്നുമ്മൽ, മിനി ഭഗവതി കണ്ടി, കെ.വി. രാജീവൻ, പ്രസന്നൻ, ബൈജു ചാലിൽ എന്നിവർ സംസാരിച്ചു. സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി ജമീല സമദ് (ചെയർപേഴ്സൺ), എം.കെ പ്രേമൻ, ബാബു ചെറുകുന്നുമ്മൽ (വൈ. ചെയർമാൻ), സുബീഷ് പള്ളിത്താഴ (കൺവീനർ), ബിജു കളത്തിൽ, ജയചന്ദ്രൻ തെക്കെകുറ്റി (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

എലത്തൂർ പുത്തൻപുരയിൽ ഖദീജ അന്തരിച്ചു

Next Story

നരിക്കുനി എരവണ്ണൂർ പത്തായപറമ്പിൽ പി. ചന്ദ്രൻ അന്തരിച്ചു

Latest from Local News

കാസർഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യ ; ചികിത്സയിൽ കഴിഞ്ഞിരുന്ന നാലാമത്തെ ആളും മരിച്ചു

കാസർഗോഡ് : അമ്പലത്തറയിൽ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. പറക്കളായി സ്വദേശി രാകേഷ് (35) ആണ് പരിയാരം

ഓച്ചിറയിൽ വാഹനാപകടം ; രണ്ടു കുട്ടികളടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം

കൊല്ലം : ഓച്ചിറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് കുട്ടികളും ഒരാളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ഥാർ

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ചർമ്മ രോഗവിഭാഗം ഡോ: ദേവിപ്രിയ മേനോൻ 11.30

ഓണാഘോഷം പൊലിപ്പിക്കാൻ മത്സ്യകൃഷി വിളവെടുപ്പും

അകലാപുഴയിലെകൂടു മത്സ്യകൃഷിയിൽ വൻ നേട്ടം.മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് വകുപ്പിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷി യിൽ മികച്ച