കോഴിക്കോട്: സി പി ഐ 25ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സെപ്റ്റംബർ ഒൻപത് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് തിങ്കളാഴ്ച ജില്ലയിൽ സ്വീകരണം നൽകും. കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ കണ്ണൂർ, തലശ്ശേരി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ജില്ലയിലെത്തുക. രാവിലെ 11.30 ന് ജില്ലാതിർത്തിയായ നാദാപുരം മണ്ഡലത്തിലെ പെരിങ്ങത്തൂർ പാലത്തിന് സമീപം ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയെ പാർട്ടി ജില്ലാ നേതൃത്വത്തിന്റെയും വർഗബഹുജന സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് 12.30 ന് കുറ്റ്യാടിയിലും വൈകീട്ട് മൂന്നിന് നടുവണ്ണൂരിലും അഞ്ചിന് കോഴിക്കോട് നഗരത്തിലും ജാഥയ്ക്ക് സ്വീകരണം നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും സജീവമായി രംഗത്തുണ്ടാവണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അഭ്യർത്ഥിച്ചു.
കെ പി രാജേന്ദ്രൻ ക്യാപ്റ്റനായ പതാക ജാഥയുടെ വൈസ് ക്യാപ്റ്റൻ ദീപ്തി അജയകുമാറും ഡയരക്ടർ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലുമാണ്. അജിത് കൊളാടി, സി പി ഷൈജൻ, ഇ എം സതീശൻ, പി കബീർ, എം കുമാരൻ എന്നിവരാണ് ജാഥാംഗങ്ങൾ. കഴിഞ്ഞ ദിവസം കയ്യൂരിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ജാഥാ ലീഡർ ദേശീയ എക്സിക്യൂട്ടീവംഗവും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്.
Latest from Main News
രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്മീഷൻ
03.09.2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ അദാലത്ത്: തുടർനടപടികൾ ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ
സംസ്ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,472 വോട്ടർമാർ. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ്
സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ
ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ഇന്ന് ( ബുധനാഴ്ച) തുറക്കും. വൈകീട്ട് അഞ്ച് മണിക്കു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ