താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി- ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

താമരശ്ശേരി:  മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും.

ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ് അന്തരിച്ചു

Next Story

കേരളം ഒന്നാമതായി തുടരണം- മുഖ്യമന്ത്രി പിണറായി വിജയൻ; ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Latest from Main News

ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ഇന്ന് ( ബുധനാഴ്ച) തുറക്കും

ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ഇന്ന് ( ബുധനാഴ്ച) തുറക്കും. വൈകീട്ട് അഞ്ച് മണിക്കു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, ദര്‍ശനസമയം കൂട്ടി

തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ചശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ഓണക്കാലത്ത്

20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് കേരളത്തിലെത്തി

20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് കേരളത്തിലെത്തി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ ട്രെയിന്‍ ഇന്നലെയാണ് എത്തിയത്. ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ

ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം

ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച