തണൽ ചേമഞ്ചേരി ജനകീയ കൺവെൻഷൻ നടത്തി

ചേമഞ്ചേരി പഞ്ചായത്തിൽ തണൽ വടകരയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഡയാലിസിസ് സെന്റർ, ശേഷിയിൽ ഭിന്നരായ 40 ഓളം വിദ്യാർഥികൾ പഠിക്കുന്ന വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെൻ്റർ, തണൽ കമ്മ്യൂണിറ്റി സൈക്യാട്രി ക്ലിനിക്ക്‌, തണൽ ഫാർമസി എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ച് തണൽ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യാൻ വേണ്ടി സംഘടിപ്പിച്ച തണൽ ജനകീയ കൺവെൻഷൻ കാപ്പാട് ഷാദി മഹൽ ഓഡിറ്റോറിയത്തിൽ തണൽ ചെയർമാൻ ഡോ.ഇദ്രീസ് ഉത്ഘാടനം ചെയ്തു.

തണൽ ചേമഞ്ചേരി ചെയർമാൻ അഹമ്മദ് കോയ വലീദ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂ കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. ബഷീർ ടി.ടി, ആയിഷ നാസർ, പഞ്ചായത്ത് അംഗം റസീന ഷാഫി, അസീസ് കാരുണ്യ, ഷുക്കൂർ, അബ്ദുൾ ഗഫൂർ, റഷീദ് എ.പി, ഫാറുഖ് കെ.കെ, ലത്തീഫ് ഹാജി, സാദിഖ് കമ്പായത്തിൽ, മൻസൂർ, റാഫി തുടങ്ങിയ വിവിധ ചാപ്റ്റർ പ്രതിനിധികളും ഭാരവാഹികളും സംസാരിച്ചു. തണൽ ജനറൽ സെക്രട്ടറി സാദിഖ് സറുമ സ്വാഗതവും , വൈസ് പ്രസിഡണ്ട് മുസ്തഫ നന്ദിയും പറഞ്ഞു.

തണൽ പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി ” ഓണത്തണൽ ” കൂപ്പൺ ലോഞ്ചിംങ്ങ് ഡോ.ഇദ്രീസ് നടത്തി. 100 ൽ ഏറെ പേർ പങ്കെടുത്ത കൺവെൻഷനിൽ തണൽ ചേമഞ്ചേരിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകി കൊണ്ടാണ് അംഗങ്ങൾ സംസാരിച്ചത്. സേവന മേഖലയിൽ വലിയ മുന്നേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് തണൽ ചേമഞ്ചേരി, ചടങ്ങിൽ തണൽ വനിതാ വിംങ്ങ് അംഗങ്ങൾ സ്വരൂപിച്ച ഫണ്ടും നൗഫൽ റഹ്മയുടെ മകൻ തൻ്റെ കുഞ്ചിയിൽ സ്വരൂപിച്ച ഫണ്ടും ഡോക്ടർ ഇദ്രീസിന് കൈമാറി.

തണൽ വി.ആർ.സിയിലെ മക്കൾ ഒരുക്കിയ സ്റ്റാൾ ഏറെ കൗതുകം തരുന്നതായിരുന്നു. ശേഷിയിൽ ഭിന്നരായ മക്കൾ നിർമ്മിച്ച ഫ്ലവർ, ബൊക്കേ, ഓർണമെൻ്റ്സ്, ചവിട്ടി (മാറ്റ്) ഷോപ്പിങ്ങ് ബാഗ്, ചെടികൾ, മാക്സികൾ, ക്ലിനിങ്ങ് ഉപകരണങ്ങൾ എന്നിവ സ്റ്റാളിൽ പ്രദർശനത്തിനും വിൽപ്പനക്കുമായി ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വൈദ്യരങ്ങാടി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി അന്തരിച്ചു

Next Story

ക്രമക്കേട്; വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Latest from Local News

മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ് അന്തരിച്ചു

മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ്(45) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. ബാലുശ്ശേരി സ്വദേശിയാണ്. ഭാര്യ: ഷിനി. മക്കൾ: അവനി, അഖിയ,

വോട്ടര്‍പട്ടിക: പരാതികളും ആക്ഷേപങ്ങളും മൂന്നിനകം അറിയിക്കണം

കേരള സംസ്ഥാന സ്പോര്‍ട്സ് ആക്ട് 2000 പ്രകാരം വിവിധ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ

കെ. പാച്ചർക്ക് മേപ്പയ്യൂരിൻ്റെ അന്ത്യാജ്ഞലി

  മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചർക്ക് മേപ്പയ്യൂർ പൗരാവലിയുടെ

വടകര പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി

വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം  കൊണ്ടാടി. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം