അരിക്കുളം: ഷാഫി പറമ്പിൽ എം.പി.യെ അകാരണമായി വഴിയിൽ തടയുന്ന സി.പി.എമ്മിൻ്റെ ശൈലി ഉപേക്ഷിച്ചില്ലെങ്കിൽ ജില്ലയിലെ മന്ത്രിമാരും എം.എൽ.എ മാരും റോഡിലിറങ്ങി നടക്കില്ലെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് മാസ്റ്റർ. അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. കെ.പി.സി.സി. മെമ്പർ അച്ചുതൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ്. കൺവീനർ, വി.വി.എം. ബഷീർ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, ആർ.എസ്.പി. ഏരിയാ കമ്മറ്റി മെമ്പർ എടച്ചേരി കുഞ്ഞിക്കണ്ണൻ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ. ചന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറിമാരായ യൂസഫ് കുറ്റിക്കണ്ടി, ടി.ടി. ശങ്കരൻ നായർ, ഹാഷിം കാവിൽ ,മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ.എം. സക്കറിയ, കെ.എം. അബ്ദുൾ സലാം, കെ എം മുഹമ്മദ്, സി നാസർ, എൻ കെ അഷ്‌റഫ്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ പി.എം. രാധ ടീച്ചർ, ശ്രീജ പുളിയത്തിങ്കൽ, വനിത ലീഗ് ഭാരവാഹികളായ സീനത്ത് വടക്കയിൽ, മർവ അരിക്കുളം, സുഹറ രയരോത്ത് എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന യു.ഡി.എഫ് റാലിയ്ക്ക് എം. കുഞ്ഞായൻ കുട്ടി, ടി.എം. പ്രതാപചന്ദ്രൻ, ബിന്ദു പറമ്പടി, അൻസിന കുഴിച്ചാലിൽ, മണി എടപ്പള്ളി എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി: കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി ശ്രീ. ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്
അരിക്കുളം:- ഊരള്ളൂർ പരേതനായ ചാലയിൽ രാരപ്പൻ നായരുടെ മകൾ ചാലയിൽ പാർവ്വതി അമ്മ (70) അന്തരിച്ചു.. മാതാവ്: പരേതയായ ചാലയിൽ മാധവിയമ്മ.സഹോദരങ്ങൾ:
വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും.
 







