കോഴിക്കോട് : ജീവിതത്തിൽ അനുഭവജ്ഞാനമുള്ളവർക്ക് നല്ല എഴുത്തുകാരനാകാൻ കഴിയുമെന്ന് അഡ്വ. പി ശ്രീധരൻ പിള്ള. ബേപ്പൂർ ടി കെ മുരളിധര പണിക്കരുടെ മൂന്ന് നോവലുകളുടെ പ്രകാശന കർമ്മവും റെറ്റിന പബ്ലിക്കേഷൻ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്യോതിഷ പണ്ഡിതനായ മുരളീധരപണിക്കർ എഴുത്തുകാരനും കൂടിയാകുമ്പോൾ മറ്റുള്ളവരുടെ അനുഭവങ്ങൾ കൂടി കേൾക്കുകയും ആശ്വാസം നൽകുക വഴിയും ജീവിതഗന്ധിയായ ഒട്ടേറെ നോവലുകൾ പിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു നോവലുകൾ ചേർത്ത് 99 പുസ്തകമായി 100ാ മത് നോവൽ കാത്തിരിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ചുരുളഴിയാതെ, ജീവൻ എന്നീ പുസ്തകങ്ങൾ ചലച്ചിത്ര തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഏറ്റുവാങ്ങി. ഉറങ്ങാത്ത കണ്ണുകൾ എന്ന പുസ്തകം സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ, അവതാരക സ്വീറ്റി ബർണാഡിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. ലത്തീഫ് പറമ്പിൽ പുസ്തകം പരിചയപ്പെടുത്തി. ബേപ്പൂർ ടി കെ മുരളീധര പണിക്കർ, റെറ്റിന പബ്ലിക്കേഷൻ സി ഇ ഒ, ഗാനിയ മെഹർ മന്നിയിൽ, ഡോ എം പി പത്മനാഭൻ, അനീസ് ബഷീർ, ലിസ സുചിതൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചർക്ക് മേപ്പയ്യൂർ പൗരാവലിയുടെ
വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം കൊണ്ടാടി. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം
കൊയിലാണ്ടി: ചേമഞ്ചേരി പുളിയുള്ളതിൽ ശാരദ ( 75) അന്തരിച്ചു. പരേതരായ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അച്യുതൻ,
കൊയിലാണ്ടി: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ എന്നീ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM . 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു