ചേളന്നൂര്‍ ബ്ലോക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ ഇ ബൈജു ഐപിഎസിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി സുഷീര്‍, കാക്കൂര്‍ സിഐ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ചേളന്നൂര്‍ ബ്ലോക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. പരിശോധനയില്‍ 150 ലിറ്റര്‍ വ്യാജ വാറ്റും വാറ്റുപകരണങ്ങളും പോലീസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കാക്കൂര്‍ എസ് ഐ ജീഷ്മ, എസ് സി പി ഒ പ്രാശോഭ് മൂലാട്, രജീഷ് വകയാട്, ഷൈജു വകയാട്, മുരളി പേരാമ്പ്ര എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ഓണാഘോഷം കണക്കിലെടുത്ത് വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയുകയാണ് എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ലക്ഷ്യം. ഡെപ്യൂട്ടി, അസി. കമ്മിഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ദേശീയ പാതകളിലും ജില്ലാ അതിര്‍ത്തികളിലും എക്സൈസിന് പുറമെ പൊലീസ്, റവന്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരും രംഗത്തുണ്ട്. വന മേഖലകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, മദ്യശാല പരിസരം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് ഉള്‍പ്പെടെ കാര്യക്ഷമമായി നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള സജ്ജീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്.