കണ്ണൂർ കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം

കണ്ണപുരം: കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ വൻ സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഒരാൾ മരിച്ചതായും, വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.  

സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.  സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published.

Previous Story

കട്ടിപ്പാറ ഗവ:ഹോമിയോ ഡിസ്പെൻസറിക്ക് കായകൽപ് അവാർഡ്

Next Story

കോട്ടപ്പറമ്പിലെ ‘കുഞ്ഞോണം’ ; ഓണാഘോഷത്തിൻ്റെ ഭാഗമായി ചോതി നാളിൽ അമ്മക്കൊരു ദിനം ആഘോഷം നടന്നു

Latest from Main News

ഞായറാഴ്ച ജില്ലയില്‍ എല്ലാ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കും തിങ്കള്‍ അവധിയായിരിക്കും

ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ഇന്ന് (31) അവസാനിക്കുന്നതിനാല്‍ ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കും. സെപ്തംബര്‍ ഒന്നിന്

ദേശീയപാത 66 മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് – മുല്ലപ്പള്ളി രാമചന്ദ്രൻ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ദേശീയപാത 66 അഴിയൂർ മുതൽ വെങ്ങളം വരെ ഗതാഗതം പാടെ താറുമാറായിട്ട് വർഷം മൂന്ന് കഴിയാറായി. പതിനായിരക്കണക്കിൽ യാത്രക്കാർ

2025 സെപ്റ്റംബർ മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍

അശ്വതി: ജോലിസ്ഥലത്ത് ചെറിയ പ്രയാസങ്ങള്‍ ഉണ്ടായേക്കും. വീട്ടില്‍ സ്വസ്ഥത കുറയുന്നതാണ്. സാമ്പത്തികമായി വളരെ ഞെരുക്കം ഉണ്ടാവും. കടബാധ്യതകള്‍ക്ക് ചില പരിഹാരങ്ങള്‍ കണ്ടെത്തും.

കെ പി സി സിയുടെ ഭവന സന്ദർശനം എം പി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റിയിലെ 25ാം വാർഡിൽ നടന്നു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി കെ പി സി സി തീരുമാനിച്ച ഭവന

ചേളന്നൂര്‍ ബ്ലോക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

ചേളന്നൂര്‍ ബ്ലോക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ ഇ ബൈജു ഐപിഎസിന്റെ നിര്‍ദേശപ്രകാരം