ലൈംഗിക പീഡന കേസ്, അഞ്ചാമത്തെ കേസിലും 20 വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, 30,000 രൂപ പിഴയും.പുതുപ്പാടി , എലോക്കര ,‌ കുന്നുമ്മൽ വീട്ടിൽ മുസ്തഫ (52) യെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.നൗഷാദലി ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം.പ്രതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്തു കുട്ടിയെ കൂട്ടികൊണ്ട് പോയി പ്രതിയുടെ മൊബൈൽ ഫോണിൽ ലൈംഗിക ദൃശ്യങ്ങൾ കാണിച്ചു കൊടുത്തതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു,പിന്നീട് ഒരിക്കൽ കൂടെ പ്രതിയുടെ വീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഉമ്മയോട് പീഡന വിവരം പറയുകയും, രക്ഷിതാക്കൾ പോലീസിൽ അറിയിക്കുകയും ചെയ്തു. പ്രതി സമാന സ്വഭാവമുള്ള നാലു കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്,മൊത്തം ആറ് കേസുകളാണ് കൗമാരക്കാരെ പീഡിപ്പിച്ച പരാതികളിൽ ഇയാൾക്കെതിരെ ഉള്ളത്.ഇതിൽ ഒരു കേസിൽ മാത്രം കുട്ടി കോടതിയിൽ മൊഴി മാറ്റി നൽകിയതിനെത്തുടർന്ന് വെറുതെ വിടുകയായിരുന്നു.ബാക്കി എല്ലാ കേസിലും ശിക്ഷിച്ചു.തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പിഴസംഖ്യ അഞ്ചു കേസിലും നൽകണം.
താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൽ ഇൻസ്‌പെക്ടർ എൻ.കെ. സത്യനാഥൻ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി .ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 30-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

Next Story

കട്ടിപ്പാറ ഗവ:ഹോമിയോ ഡിസ്പെൻസറിക്ക് കായകൽപ് അവാർഡ്

Latest from Local News

കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ

മാവേലിക്കസ് 2025 പൂക്കള മത്സരം ആറ് വേദികളിലായി

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓഗസ്റ്റ് 31-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. വിവിധ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വടകര താലൂക്ക് ഓഫീസില്‍ പരിശോധന നടത്തി

വിവരാവകാശ നിയമം വകുപ്പ് 4 (1), 4 (2)എന്നിവ നടപ്പാക്കപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ