റാന്തൽ തിയറ്റർ വില്ലേജ് കീഴരിയൂർ വി.ജെ ജെയിംസിന്റെ ചോരശാസ്ത്രം എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു. സജീവ് കിഴരിയൂർ മോഡറേറ്റർ ആയ ചടങ്ങിൽ സെക്രട്ടറി ബേബി ലാൽ പുരി സ്വാഗതവും ഷാജി വലിയാട്ടിൽ പുസ്തകാവതരണവും നടത്തി. ബി ഡെലീഷ്, സുധീഷ് ചുക്കോത്ത്, പ്രീജിത്ത്, ജയേഷ് പോത്തിലാട്ട്, ലിനേഷ് ചെന്താര, ഗഫൂർ ചേനോളി, രവീന്ദ്രൻ മുചുകുന്ന്, രാജൻ കെ.ഒ, അമൽ ജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പ്രകാശൻ കണ്ണോത്ത് നന്ദിയും രേഖപ്പെടുത്തി.
