ചെങ്ങോട്ടുകാവ്: എടക്കുളം പ്രിയദർശിനി സ്വയം സഹായ സംഘം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കമ്മട്ടേരി ദാമോദരൻ നായർ, എൻ. ബാലകൃഷ്ണൻ, എൻ. രാജൻ, വത്സരാജ്, ദേവദാസൻ, സജീഷ് പത്മം എന്നിവർ ഉപഹാരങ്ങൾ നൽകി. സന്തോഷ് നിടൂളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. വിജേഷ് സ്വാഗതവും അശ്വിൻ നന്ദിയും പറഞ്ഞു.
