സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു ശേഷം നടന്ന അനുസ്‌മരണ യോഗത്തിൽ പി. രവീന്ദ്രൻ അധ്യക്ഷം വഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി യുവജനവേദി ഭാരവാഹികളായ അഭിനന്ദ്.കെ, അഞ്ജലി, അതുൽ, അർജുൻ കെ.എം, സുമിഷ.വി, അശ്വതി, നഫ്‌സ. പി, പ്രസാദ്. എന്നിവർ സംസാരിച്ചു. കെ. കെ. രജീവൻ അയ്യങ്കാളി സ്മൃതി ഗാനാലാപനം നടത്തി, അഷിൻ ടി.കെ. സ്വാഗതവും ദീപ എം.പി നന്ദിയും പറഞ്ഞു. അയ്യങ്കാളി പ്രശ്നോത്തരി പി.രവീന്ദ്രൻ നേതൃത്വം നൽകി.
