അരിക്കുളം: ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി ആദ്യ വില്പന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്യാമള ഇടപ്പള്ളി, രാമചന്ദ്രൻ നീലാംബരി, എൻ.കെ. ഉണ്ണികൃഷ്ണൻ, ടി.എം. പ്രതാപചന്ദ്രൻ, വാസു മേലമ്പത്ത്, മണി എടപ്പള്ളി, മഠത്തിൽ സുകുമാരൻ, എടവന രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഖാദി ബോർഡ് കൊയിലാണ്ടി മാനേജർ റംസീന സ്വാഗതവും ശാന്ത നന്ദിയും പറഞ്ഞു. മേളയിൽ എല്ലാ ഖാദി തുണിത്തരങ്ങൾക്കും മറ്റു ഉത്പന്നങ്ങൾക്കും മുപ്പത് ശതമാനം റിബേറ്റ് ലഭ്യമാണ്. നാല് ദിവസം നീണ്ടുനിൽക്കുന്ന മേള സർവ്വീസ് സഹകരണ ബാങ്കിന് സമീപമുള്ള സ്പാർക്ക് അവന്യൂവിലാണ് നടക്കുന്നത്.